കണിച്ചാർ ഉരുൾപൊട്ടൽ ജാഗ്രത വേണം

കണിച്ചാർ ഉരുൾപൊട്ടൽ ജാഗ്രത വേണം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠന സംഘം

             കണ്ണൂർ ജില്ലയിൽ മലയോര പ്രദേശങ്ങളായ കണിച്ചാർ, കോളയാട് വനമേഖലയിലെ 25 ൽ അധികം കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ.  നല്ല ജാഗ്രത പാലിക്കണം-  ഉരുൾപൊട്ടൽ മേഖലയിൽ നടത്തുന്ന പരിഷത്ത് പഠന സംഘം അറിയിച്ചു.

ഇന്ന് ഉരുൾ പൊട്ടിയ പ്രദേശത്ത് പരിഷത്ത് പഠന സംഘം ഉണ്ടായിരുന്നു. ഇന്നത്തെ നീരീക്ഷണത്തിന് ഡോ.ടി.കെ പ്രസാദ് , ഡോ.ഗീതാനന്ദൻ എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ യൂനിവേഴ്സിറ്റിയിലെ 20 ജോഗ്രഫി വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

പേരാവൂർ – കൊട്ടിയൂർ പശ്ചിമഘട്ട മേഖലയിൽ അപൂർവ്വ പ്രകൃതി പ്രതിഭാസമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആൾ താമസം കുറഞ്ഞ മേഖലയിലാണ് വൻ ദുരന്തം. ആൾ നാശം വളരെ കുറവാണ് എന്നതാണ് ആശ്വാസം. കേരളത്തിലെ വലിയ ഉരുൾപൊട്ടൽ തന്നെയാണ് പേരാവൂരിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

കണ്ണൂർ യൂനിവേഴ്സിറ്റിയിലെ ജോഗ്രഫി, പരിസ്ഥിതി പഠന മേധാവികളായ ഡോ.ടി.കെ പ്രസാദ്, ഡോ.കെ. മനോജ്  എന്നിവർക്കൊപ്പം ഡോ. ഗീതാനന്ദൻ അക്കദമിക് നേതൃത്വം നൽകുന്നു.
കെ.പി സുരേഷ് കുമാർ, കെ.വിനോദ് കുമാർ , ഒ .പ്രതീശൻ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ, മലബാർ ബി.എഡ് കോളേജ് വിദ്യാർഥികൾ എന്നിവരാണ് പഠന സംഘത്തിലുള്ളത്

ഫോട്ടോ -പരിഷത്ത് പഠന സംഘം ഇന്ന് ഉരുൾ പൊട്ടുന്നതിന് തൊട്ട് മുന്നേ പഠനത്തിൽ ഏർപ്പെട്ടപ്പോൾ

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ