കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

0

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അച്ഛുതമേനോന്‍ പാര്‍ക്കില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കായിക വിനോദങ്ങള്‍ ആരംഭിച്ചു. ജനുവരി 20ന് വൈകിട്ട് നാലുമണിക്ക് ജന്റര്‍ വിഷയസമിതി അംഗങ്ങളുടെയും, കുടുംബശ്രീ അംഗങ്ങളുടെയും സജീവ സാന്നിദ്ധ്യത്തില്‍ കളികള്‍ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 4 മണി മുതല്‍ ഫുട്‌ബോള്‍, റിംഗ് കളി, ത്രോബോള്‍ തുടങ്ങിയ വിവിധ കളികള്‍ നടക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും വളരെ ആവേശവും, ആനന്ദവും നല്‍കുന്ന പരിപാടികളാണ് രണ്ടാഴ്ചകളിലായി നടന്നത്. നിര്‍ജ്ജീവമായി കിടക്കുന്ന സ്ത്രീ പഠന കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടിയുള്ള പദ്ധതി കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വോളിബോള്‍, ഷട്ടില്‍ ബാറ്റ്, നീന്തല്‍ എന്നീ പരിശീലനങ്ങളും വരും നാളുകളില്‍ ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed