കഴക്കൂട്ടം മേഖലാ ജനോത്സവം

0

തിരുവനന്തപുരം: കഴക്കൂട്ടം മേഖലയുടെ ന്യൂക്ലിയസ് കേന്ദ്രമായ കാര്യവട്ടത്ത് ജനോത്സവ പൂരത്തട്ട് ഉദ്ഘാടനം മുൻ സംസ്ഥാന സെക്രട്ടറി ജഗജീവൻ നിർവ്വഹിച്ചു. പ്രശസ്ത കവിയും ജനോത്സവം മേഖലാ സംഘാടകസമിതി ചെയർമാനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എ.ആർ മുഹമ്മദ് സ്വാഗതം ആശംസിച്ചു. ജനോത്സവം ജില്ലാ കൺവീനർ വി. രാജേന്ദ്രൻ, കോർപ്പറേഷൻ മുൻ കൗൺസലർ ബി. വിജയകുമാർ സംഘാടക സമിതി കൺവീനർ മണികണ്ഠൻ എന്നിവർ സംസാരിച്ചു. തുടർന്ന് കേരള ഫോക് ലോർ അക്കാദമി അവാർഡ്ജേതാവും കേരളാ യൂണിവേഴ്സിറ്റി നാടൻ പാട്ട് ഗവേഷകനുമായ ദിവാകരൻ കുട്ടി ബിന്ദുലാൽ തോന്നക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ കവിയരങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *