നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന പരിപാടിയിൽ പഴയ പ്രവർത്തകരും പുതിയ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിൽ അധികം പേർ പങ്കെടുത്തു. സംഗമം പരിഷത്ത്‌ കേന്ദ്രനിർവാഹക സമിതി അംഗം കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓരോ ഞാറ്റുവേലയിലും ചെയ്യേണ്ട കൃഷിപ്പണികളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഞാറ്റുവേല കലണ്ടർ കെ. ടി. ആർ മുതിർന്ന പ്രവർത്തകൻ പി. രാജൻ മാസ്റ്റർക്ക്‌ നൽകി പ്രകാശനം ചെയ്തു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും ജില്ലാസമ്മേളന അനുബന്ധ പരിപാടി ഉപസമിതി ചെയർ പേഴ്സണും ആയ ഷാഹിദ കുന്നത്ത്‌ അധ്യക്ഷത വഹിച്ചു. ആദ്യകാല പരിഷത്ത്‌ പ്രവർത്തകനും കെ.പി. സി.സി മെംബറും ആയ വാണിയൂർ അന്ത്രു, കോൺഗ്രസ്‌ നാദാപുരം മൺഡലം പ്രസിഡന്റും സമ്മേളന അനുബന്ധ പരിപാടിഉപസമിതിയുടെ വൈസ്‌ ചെയർമാനുമായ അഡ്വ. കെ. എം. രഘുനാഥ്‌, ജില്ലാ പഠനകേന്ദ്രം കൺവീനർ പി.കെ. ബാലകൃഷണൻ തുടങ്ങിയവർ സംസാരിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ സ്വാഗതവും പി. കെ. അശോകൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *