കൃഷിയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

0
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു

തൃശ്ശൂർ: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തുക ഏറ്റുവാങ്ങി.
“ഈ മണ്ണും വെള്ളവും സൂര്യപ്രകാശവും പാഴാക്കരുത് “, “ഈ ചേറിൽ നിന്നാണ് നമ്മുടെ ചോറ് ” എന്നീ സന്ദേശങ്ങളുയർത്തി വിവിധ യൂണിറ്റുകൾ നടത്തിയ നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയിൽ നിന്നുള്ള ആദായവും പുസ്തക പ്രചരണം, പരിഷത്ത് ഉൽപ്പന്ന പ്രചരണം എന്നിവയിൽ നിന്നുള്ള ആദായവും, വിഭവ സമാഹരണവും ഉപയോഗിച്ചാണ് തൃശൂർ ജില്ലാസമ്മേളനം കൊടകര മേഖലയിലെ മുപ്ലിയത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമ്മേളനച്ചെലവ് ചുരുക്കിയാണ്, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സംഘാടകസമിതി തീരുമാനിച്ചതെന്ന് ജനറൽ കൺവീനർ പി കെ അജയകുമാർ പറഞ്ഞു.
നെൽകൃഷി കൂട്ടായ്മയിലെ മുതിർന്ന അംഗം ചക്കിക്കുട്ടി വേലായുധൻ ആണ് സംഭാവന മന്ത്രിയ്ക്ക് കൈമാറിയത്. ജില്ലാ സമ്മേളന സംഘാടക സമിതി വൈസ് ചെയർമാൻമാരായ കെ വി രാമകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ട്രഷറർ എ ടി ജോൺ, മേഖല ജോയിന്‍ സെക്രട്ടറി കെ വി മനോജ്, കർഷക കൂട്ടായ്മ അംഗം അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *