കൊറോണക്കാലത്തെ ഓൺ ലൈൻ സംഘടന വിദ്യാഭ്യാസം

0

വയനാട്: കൊറോണയുടെ പശ്ചാത്തലത്തിൽ യൂണിറ്റുകളെ ചലിപ്പിക്കുന്നതിന് ഏപ്രിൽ 13 ന് സംഘടന വിദ്യാഭ്യാസ പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരംഭിച്ചു. തുടർച്ചയായി 11 ഞായറാഴ്ചകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചയും നടന്നു.
പ്രൊഫ. കെ ബലഗോപലൻ (ചരിത്രവും ദർശനവും), സുമ വിഷ്ണുദാസ് (പരിസ്ഥിതിയും വികസനവും), എം എം ടോമി (വിദ്യാഭ്യാസ മേഖലയും), കെ ടി ശ്രീവത്സൻ (ശാസ്ത്രവും ശാസ്ത്രബോധവും), ടി പി സന്തോഷ് (പരിഷത്തും വിജ്ഞാനോത്സവവും), ഷിബു എ കെ (ഓൺലൈൻ വിദ്യാഭ്യാസം സാധ്യതകളും പ്രശ്നങ്ങളും), കെ.കെ രാമകൃഷ്ണൻ (പരിഷത്തും ഉർജ മേഖലയും), എം.കെ സുന്ദർലാൽ (ജനപക്ഷ വികസനം), സി കെ വിഷ്ണുദാസ് (പ്രളയ ശേഷം വയനാടിനു വേണ്ട ജാഗ്രത), പി.സി. മാത്യൂ (ദുരന്ത നിവാരണം പ്രാദേശിക ഇട പെടൽ സാദ്ധ്യതകൾ) തുടങ്ങിയവര്‍ വിഷയങ്ങൾ അവതരിപ്പിച്ചു. മേയ് 10 മുതൽ വാട്ട്സാപ്പ് സംവാദ പരിപാടിയായി സംഘടന വിദ്യാഭ്യാസം തുടർന്നു.
ജൂൺ 21 ന് സൂര്യ ഗ്രഹണ ദർശനവും നടന്നു. ഫേസ് ബുക്ക് ലൈവ് ആയും, യൂണിറ്റു തലം വരെയുള്ള ഭാരവാഹികളേയും, ജില്ലാ മേഖല കമ്മറ്റി അംഗങ്ങളേയും ഉൾപ്പെടുത്തിയ വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് പരിപാടികൾ നടത്തിവരുന്നത്. ഹരിത ഭവനം- പഠനം, പരിസ്ഥിതി പ്രശ്നങ്ങളിൽ പ്രാദേശിക ഇടപെടൽ തുടങ്ങിയവയ്ക്ക് ക്ലാസുകൾ പ്രചോദനമായി. യൂണിറ്റുകൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ രൂപികരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലൂടെ ഓരോ വിഷയവും യൂണിറ്റ് അംഗങ്ങൾക്ക് ചെറിയ വീഡിയോകളും, പോസ്റ്ററുകളുമായി നല്കി വരുന്നു. ഓൺ െലെൻ സാധ്യത പരമാവധി ഉപയോഗത്താനുള്ള ശ്രമത്തിലാണ് വയനാട് ജില്ല. സംഘടന വിദ്യാഭ്യാസ പരിപാടിയുടെ കോർഡിനേറ്റർ വൈസ് പ്രസിഡന്റ് വി പി ബാല ചന്ദ്രനാണ്.

Leave a Reply

Your email address will not be published. Required fields are marked *