കോഴിക്കോട് കോർപ്പറേഷൻ മേഖലാ വിജ്ഞാനോത്സവം

കോഴിക്കോട്: കോർപ്പറേഷൻ മേഖലാ തല വിജ്ഞാനോത്സവം കാരപറമ്പ് ജി.എച്ച്.എസ്.എസില്‍ യുറീക്ക എഡിറ്റർ സി എം മുരളീധരൻ ഉത്ഘാടനം ചെയ്‌തു. കുട്ടികളുടെ പാട്ടോടുകൂടിയായിരുന്നു തുടക്കം. യു. പി. യിൽ 36 ഉം ഹൈസ്കൂളിൽ 13 കുട്ടികളും പങ്കെടുത്തു.
രക്ഷിതാക്കൾക്കുള്ള മാലിന്യ സംസ്കരണത്തെ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് പ്രഭാകരൻ കയനാട്ടിൽ നടത്തി. ഇ രാജൻ, ഉദയൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവര്‍ക്കും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *