കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

0
കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു

കോഴിക്കോട്‌: ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ സപ്തംബർ 21, 22 തിയ്യതികളിലായി ഐ.ആർ.ടി.സി.യിൽ നടന്നു. രണ്ട് ദിവസത്തെ പരിപാടിയിൽ ഏഴ്‌ സ്‌ത്രീകൾ ഉൾപ്പെടെ അമ്പത്തിയെട്ട്‌ പേർ പങ്കെടുത്തു. പരിഷത്ത് പ്രവർത്തനങ്ങൾ നൽകുന്ന ആവേശകരമായ അനുഭവങ്ങളും അത്രത്തോളം ആവേശകരമല്ലാത്ത അനുഭവങ്ങളും പങ്കുവെക്കുന്നതായിരുന്നു ആദ്യ സെഷൻ. ശശിധരൻ മണിയൂരിന്റെ നേതൃത്വത്തിൽ പാട്ടുകളും കൂടിയായപ്പോൾ ക്യാമ്പിന് നല്ല തുടക്കമായി. തുടർന്ന് നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് പരിഷത്തിന്റെ റോൾ, ശാസ്ത്രത്തിന്റെ രീതിയും വികാസവും, ശാസ്ത്രബോധം സാമാന്യ ബോധമാക്കൽ, പരിഷത്തിന്റെ രാഷ്ട്രീയം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. മൂന്ന് മണിക്കൂർ സമയമെടുത്ത് നടത്തിയ ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളുടെ അവതരണവും പൊതു ചർച്ചയും നടന്നു. ബി.സുരേഷ് ബാബു പരിഷത്തിൽ നിന്നും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നത് എന്ന വിഷയം അവതരിപ്പിച്ചു.
ഐ.ആർ.ടി.സിയേയും അവിടെ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളേയും റിസർച്ച് കോഡിനേറ്റർ പ്രൊഫ: ബി.എം മുസ്തഫ ക്യാമ്പ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങൾ ഐ.ആർ.ടി.സി പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഭാവി പ്രവർത്തനങ്ങളും ജില്ലാ പ്രവർത്തന അവലോകനവും അവതരിപ്പിച്ച് കൊണ്ട് ജില്ലാ സെക്രട്ടറി പി.കെ.സതീശും ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശശിധരനും സംസാരിച്ചു. എ. ശശിധരൻ, പി.എം.ഗീത, പി പി.രഞ്ജിനി, ഡോ: ബി.എസ് ഹരികുമാർ, ഇ അശോകൻ, കെ.കെ.ശിവദാസൻ പി.കെ.ബാലകൃഷ്ണൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. എൻ. ശാന്തകുമാരി ക്യാമ്പ് ഡയരക്ടറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *