ക്ലീൻ കുടവൂർ: മാലിന്യ പരിപാലന കാമ്പെയിന്‍

തിരുവനന്തപുരം: കുടവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ, അയൽകൂട്ടങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സഹകണത്തോടെ നടത്തി വരുന്ന ക്ലീൻ കുടവൂർ പരിപാടിയുടെ ഭാഗമായി മാലിന്യ പരിപാലന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജേന്ദ്രൻ വിഷയാവതരണം നടത്തി. ജൈവ അജൈവ മാലിന്യ സംസ്കരണത്തില്‍ പ്രാദേശിക മാതൃകകൾ സൃഷ്ടിക്കുന്നതിന് ഉതകുന്ന കർമ്മ പരിപാടികൾക്ക് രൂപം നൽകി. ഹരിതചട്ട പരിപാലനം, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചി മാതൃകകൾ, ഡിസ്പോസിബിൾ ഉല്പന്നങ്ങളുടെ ദൂഷ്യം എന്നിവ പരിശീലനം ലഭിച്ച പ്രവർത്തകരുടെ സഹായത്തോടെ വാർഡിലെ ഒമ്പതു ക്ലസ്റ്ററുകളില്‍ അവതരിപ്പിക്കുന്നതിന് തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ