ഖനന ഇളവുകള്‍ക്കെതിരെ കളക്ട്രേറ്റ് ധര്‍ണ

പാലക്കാട് : കേരള സർക്കാറിന്റെ വ്യവസായ വകുപ്പ് ഇറക്കിയ ഖനനാനുമതി ഇളവിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ 2 മണി മുതൽ 5 മണി വരെ ധർണ നടത്തി. കളക്ടറേറ്റ് ധര്‍ണ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്.നാരായണൻകുട്ടി, കമ്മിറ്റി അംഗങ്ങളായ എൻ.ജി.മുരളീധരൻ, കെ.കെ.മണികണ്ഠൻ എന്നിവർ ജില്ലയിലെ ക്വാറി സമരങ്ങളുടെ അനുഭവം പങ്കുവെച്ചു. ജില്ലാ ട്രഷറർ കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പരിസര കൺവീനർ എസ്.ശിവദാസ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ