ചേർത്തല മുനിസിപ്പൽ തല യുറീക്ക വിജ്ഞാനോത്സവം

0
കുട്ടികൾ തയ്യാറാക്കിയ ആരോഗ്യകിരണം മാഗസിൻ ആർ.വിജയകുമാർ പ്രകാശനം ചെയ്യുന്നു.

ആലപ്പുഴ: ചേർത്തല മുനിസിപ്പൽ തല വിജ്ഞാനോത്സവം സമാപിച്ചു. വിജ്ഞാനോത്സവത്തിന് മുന്നോ ടിയായി ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂലക കാർഡുകളും പ്രൈമറി വിദ്യാർത്ഥികൾ വീടുകളും വിപണികളും സന്ദർശിച്ച് പഠന റിപ്പോർട്ടുകള്‍ തയ്യാറാക്കി.
കുട്ടികൾ തയ്യാറാക്കിയ ആരോഗ്യകിരണം എന്ന മാഗസിൻ ആർ.വിജയകുമാർ പ്രകാശനം ചെയ്തു. എൻ ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ എൻ രാധാമണി, സി ദാമോദരൻ, പ്രേമ എസ് കുമാർ, പി കെ രാജപ്പൻ, എസ് സരസ്വതി, ഡോ വി എസ്സ് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
ഡിസംബർ മാസത്തിൽ നടക്കുന്ന മേഖലാതല വിജ്ഞാനോത്സവത്തിലേയ്ക്ക് ഹൈസ്കൂൾ യു പി വിഭാഗങ്ങളിൽ നിന്ന് പത്ത് വീതം വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. കെ സി രമേശൻ, സോമൻ കെ വട്ടത്തറ എന്നിവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *