പാഠശാല, നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.സഫീറ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: നാദാപുരം മേഖലയിലെ നരിക്കാട്ടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘പ്രളയം നമ്മോടു പറഞ്ഞത്‌’ എന്ന വിഷയത്തിൽ ജനകീയ പാഠശാല സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.സഫീറ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ടി.കെ.സുബൈദ അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി.കെ.ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ഇ.മുരളീധരൻ എന്നിവർ വിഷയാവതരണം നടത്തി. എ.കെ.സുബൈർ, സി.എച്ച്‌.രാജൻ, കെ.മുഹമ്മദ്‌ ഹാജി എന്നിവർ സംസാരിച്ചു. കാരയിൽ-ചേലക്കാട്‌ കൈത്തോട്‌ പുന:സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. അശ്വിൻ ചന്ദ്ര.പി സ്വാഗതവും സി.കെ.ശ്രീജ നന്ദിയും പറഞ്ഞു

You may have missed