ജനോത്സവം ചാവക്കാട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു

0

ചാവക്കാട് : ജനോത്സവം ചാവക്കാട് മേഖലാ സ്വഗതസംഘം രൂപീകരിച്ചു. കലാ സംസ്കാരം ജില്ലാ കൺവീനർ ഒ.എ.സതീശൻ അധ്യക്ഷനായി. ജനോത്സവം എന്ത് എന്തിന് എങ്ങനെയെന്ന വിഷയം കലാ സംസ്കാരം ഉപസമിതി സംസ്ഥാന കൺവീനർ ടി.വി. വേണുഗോപാലൻ അവതരിപ്പിച്ചു. 60 പേർ പങ്കെടുത്തു. മേഖലാ സെക്രട്ടറി ഷെദീദ് സ്വാഗതം ആശംസിച്ചു. തുടർന്ന് 2018 ജനുവരി 26 മുതൽ നടത്തേണ്ട പരിപാടികൾ ജില്ലാ പ്രസിഡണ്ട് എം.എ.മണി അവതരിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ.കെ.പി.വിനോദ് ചെയർമാനായും എ.സായിനാഥൻ കണ്‍വീനറായും ഉള്ള 60 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. വര, പാട്ട്, നാടകം, സിനിമ എന്നിവക്കായി ഉപസമിതികളും രൂപീകരിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ സുനിത അരവിന്ദൻ, റഷീദ് പൂക്കോട്, കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വാസു മരക്കാത്ത് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ സ്വരാജ് ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *