ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍
ജനോത്സവസംഘാടനത്തിന് പുസ്തക പ്രചാരണത്തിനുപുറമേ സമത ഉല്പന്നങ്ങളുടെ പ്രചാരണവും കൂടി നടത്താവുന്നതാണ്. ബദലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതും ഇതിന്റെ ഭാഗമാണ്. ഒരു കുടുംബത്തിന് ആവശ്യമായ ടോയ്‌ലറ്ററി ഉല്പന്നങ്ങളും ചൂടാറാപ്പെട്ടിയും മാലിന്യസംസ്കരണ ഉപാധികളും പ്രചരിപ്പിക്കാം. ഒപ്പം സോപ്പുല്പന്നങ്ങള്‍ സംബന്ധിച്ച ക്ലാസുകള്‍, ഊര്‍ജക്ലാസുകള്‍, മാലിന്യസംസ്കരണ ക്ലാസുകള്‍ എന്നിവയൊക്കെ നടത്താം. ക്ലാസിനുള്ള പ്രസന്റേഷന്‍ മറ്റീരിയലുകളും വിശദാംശങ്ങളും ppc യില്‍ നിന്നും ലഭ്യമാകും. ജനോത്സവകേന്ദ്രത്തില്‍ രണ്ടോ, മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, ഊര്‍ജജാഥ എന്നിവയും സംഘടിപ്പിക്കാം. ഓരോന്നിന്റെ വിലയും കേന്ദ്രത്തിന് ലഭ്യമാകുന്ന വിഹിതവും താഴെ ചേര്‍ക്കുന്നു. സമത ടോയ്‌ലറ്ററി കിറ്റ്-300 രൂപ – 25%=75രൂപചൂടാറാപ്പെട്ടി-300 രൂപ – 100രൂപബയോബിന്‍ (3 തട്ടുള്ളത്)-1800 രൂപ – 200രൂപകമ്പോസ്റ്റ് മീഡിയം 20 കി-300രൂപ – 50 രൂപകിച്ചണ്‍ ബിന്‍ സെറ്റ് -350രൂപ – 75രൂപഒരു കേന്ദ്രം : 540 (ഒരു ലോഡ്) ചൂടാറാപ്പെട്ടി, 300 ടോയ്‌ലറ്ററി കിറ്റുകള്‍, ബയോബിന്‍ 100 എണ്ണം, കിച്ചണ്‍ ബിന്‍ 75 എണ്ണം. ആകെ ലഭിക്കുന്ന കമ്മീഷന്‍ 1,07,125 രൂപ