ജലമർമ്മരം – മാർച്ച് 22 ലോകജലദിനം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ
ജലമർമ്മരം എന്ന പേരിൽ മാർച്ച് 22 ലോകജലദിനം ആചരിച്ചു. പ്രശസ്ത ചിത്രകാരനും പരിഷത്ത് അംഗവുമായ ആദർശ് ശ്രീലകം ജലദിന സന്ദേശം ഉൾകൊള്ളുന്ന ചിത്രം വരച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. പ്രൊഫ. സി പി അരവിന്ദാക്ഷൻ ജലദിന സന്ദേശം നൽകി. തുടർന്ന് ചിത്രങ്ങളും മുദ്രാവാക്യങ്ങളും 5 മീറ്റർ നീളമുള്ള കാൻവാസിൽ പകർത്തിയും ജലവൃക്ഷം നിർമ്മിച്ചും പരിഷത്ത് അംഗങ്ങളും പൊതുജനങ്ങളും വിദ്യാർത്ഥികളും ജലദിനവുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. പി ഗിരീശൻറെ നേതൃത്വത്തിൽ നടത്തിയ ജലവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രപരീക്ഷണങ്ങൾ ഏവരിലും ആവേശം പരത്തി.
പരിപാടിയ്ക്ക് മേഖലാ സെക്രട്ടറി അനിൽകുമാർ ബി സ്വാഗതം ആശംസിച്ചു. കെ രാധക്ര്യഷ്ണൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *