ജില്ലാ ജന്റർ ശിൽപ്പശാല

0

തിരുവനന്തപുരം: ജില്ലാതല ശിൽപശാല അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നടന്നു. ഡോ. രോഹിണി, രജിത എന്നിവർ വിഷയാവതരണം നടത്തി. ചർച്ചകളുടെ അടിസ്ഥാനത്തിൽ മേഖലാതല ശിൽപ്പശാലക്ക് ആവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കാനും കഴിഞ്ഞ വർഷം ആരംഭിച്ച സ്ത്രീ- ശാസ്ത്രം- സമൂഹം ക്ലാസുകൾ മേഖലാ തലത്തിലേക്ക് വ്യാപിപ്പിക്കാനും ശില്പശാലയിൽ തീരുമാനമായി. ജില്ലാ ജന്റർ വിഷയ സമിതി ചെയർപേഴ്സൺ രമാദേവി, നിർവാഹക സമിതി അംഗം പി ഗോപകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം മേഖലാ കമ്മിറ്റി ആതിഥേയത്വം വഹിച്ച പരിപാടിയിൽ 47 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *