ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ അനുമോദിച്ചു

0

anumodanam-kunjikkannan

കോഴിക്കോട് : കെ.വി.സുരേന്ദ്രനാഥ് പരിസ്ഥിതി അവാര്‍ഡ് നേടിയ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ യുറീക്ക വായനശാല പ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരും കൂടി അനുമോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരള വികസനവും എന്ന പുസ്തകത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. പരിഷത്ത്ഭവനില്‍ ചേര്‍ന്ന യോഗം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍, യുറീക്കാ പത്രാധിപസമിതി അംഗം ജനു എന്നിവര്‍ സംസാരിച്ചു. യുറീക്ക വായനശാല പ്രസിഡണ്ട് കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളെ അവലോകനം ചെയ്ത് പ്രഭാഷണം നടത്തി. നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഏക പോംവഴി സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിക്കുകയാണെന്നും അതു വഴി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാമെന്ന് കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റ് ഇതിന് പ്രാധാന്യം കൊടുത്തില്ലെങ്കിലും സംസ്ഥാന ബജറ്റില്‍ വേണ്ടത്ര പരിഗണന നല്‍കിയത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വായനശാല സെക്രട്ടറി കെ.സതീശന്‍ സ്വാഗതവും, പരിഷത്ത് ജില്ലാസെക്രട്ടറി പ്രേമാനന്ദന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *