ഡിജിറ്റല്‍ സിറ്റിസണ്‍ വര്‍ക്ക്ഷോപ്പ്

കുട്ടികള്‍ ഡിജിറ്റല്‍ ഭരണഘടന എഴുതിത്തയ്യാറാക്കുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്റേയും കരിപ്പൂർ സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റേയും നേതൃത്വത്തില്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് ടൗണ്‍ എല്‍ പി സ്കൂളില്‍ വച്ച് ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് വര്‍ക്ക്ഷോപ്പ് നടത്തി. ഹരിത തമ്പി ക്ലാസ് നയിച്ചു. താലൂക്കിലെ പതിനൊന്ന് സ്കൂളുകളില്‍ നിന്നും എണ്‍പത്തിമൂന്നു കുട്ടികള്‍ പങ്കെടുത്തു. ക്ലാസിനു ശേഷം കുട്ടികൾ ഡിജിറ്റല്‍ഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി, മേഖല സെക്രട്ടറി നാഗപ്പന്‍, കേശവന്‍ കുട്ടി, വിഷ്ണുവിജയന്‍, അനു വിനോദ്, ആദില കബീര്‍, അധ്യാപകരായ ഷീജാബീഗം, ശ്രീവിദ്യ, ജ്യോതി, ഷീന എന്നിവര്‍ പങ്കെടുത്തു.

You may have missed