ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

0

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീകാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമർപ്പിച്ചു.
നേരിൽ കണ്ട് സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇ-മെയിൽ വഴിയാണ് നൽകിയത്. വിദ്യാഭ്യാസ മന്ത്രി, എസ്.ഇ.ആർ.ടി.ഡയറക്ടർ, ഡി.ജി.ഇ. എന്നിവർക്കും റിപ്പോർട്ട് ഇ മെയിൽ വഴി നൽകി.സ്കൂ ൾ അടച്ചുപൂട്ടൽ കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അമിത സമ്മർദമുയർത്തുന്നുണ്ടെന്നും വിദ്യാലയാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളുടെ വൈകാരികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്നമുള്ള നിരീക്ഷണങ്ങൾ വിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടായി.
ഡിജിറ്റൽ ക്ലാസുകള്‍ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസ്സിന്റെ പ്രയോജനക്ഷമത, പ്രാപ്യത,സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം ഉയര്‍ന്നുവരികയുണ്ടായി.ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്നഡിജിറ്റൽ ക്ലാസ്സുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തിയതി. വിദ്യാഭ്യാസമേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചത്.
കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്.ഒരു ബ്ലോക്ക് പരിധിയിൽ നിന്ന് 12 കുട്ടികൾ, 12 രക്ഷിതാക്കൾ, 12 അധ്യാപകർ എന്നിങ്ങനെയാണ് സാമ്പിള്‍ തെരഞ്ഞെടുത്തത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് 3 വീതം കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ, രക്ഷിതാക്കൾ എന്നീ വിഭാഗങ്ങളിൽ പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ എന്നീ വിഭാഗങ്ങളിലുള്ളവർക്കെല്ലാം മതിയായ പ്രാതിനിധ്യം കിട്ടത്തക്ക വിധത്തിൽ പർപ്പസീവ് റാൻഡം സാംപ്ലിങ് രീതിയാണ് അനുവർത്തിച്ചത്.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 1252 കുട്ടികൾ, 1046 അധ്യാപകർ, 1340 രക്ഷിതാക്കൾ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചു.
ഗൂഗിൾ ഫോം വഴിയുള്ള വിവരശേഖരണത്തിനു പുറമെ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവര്‍ക്കിടയിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും സംഘടിപ്പിച്ചു. ഒാണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ, തീരദേശം, സമതലം, മലയോരം, ഗ്രാമം, നഗരം എന്നിങ്ങനെയുള്ള പ്ര‍ാതിനിധ്യം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലും സർവ്വേയിലും ഉറപ്പുവരുത്തിയിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനു പുറമെ നിലമ്പൂരിലെ കോളനിയിലും പൊന്നാനിയിലെ തീരദേശത്തും നേരിട്ടുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *