തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

0

28 /08/2022
തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് തിരുവനന്തപുരം ചാല ഗവ: ബോയ്സ് എച്ച്.എസ്. എസ്സിൽ വെച്ച് 28 /08 നു രാവിലെ 10 മണിമുതൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ. ജി ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ഉദഘാടന സമ്മേളനത്തിൽ മുതിർന്ന പരിഷത്ത് പ്രവർത്തകനായ ശ്രീ.ആർ. രാധാകൃഷ്ണൻ (അണ്ണൻ) “പാരിഷികത-അറിയേണ്ടതും പുലർത്തേണ്ടതും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്രാദേശിക പ്രവർത്തന സാധ്യതകളെക്കുറിച്ച് ശ്രീ. എൻ. ജഗജീവൻ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഐ. ആർ.ടി.സി. (കെ.ജി. ഹരികൃഷ്ണൻ ), ബി.ജി.വി.എസ്., എ.ഐ.പി.എസ്.എൻ.(സന്തോഷ് ഏറത്ത്), പരിഷത്തിന്റെ ഓൺലൈൻ മാധ്യമങ്ങൾ (ഡോ. റസീന എൻ. ആർ.) തുടങ്ങിയ വിഷയങ്ങളിൽ ചെറു അവതരണങ്ങൾ നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ. ബി. രമേശ് “പുതിയ കാലം പുതിയ പരിഷത്ത്” എന്ന വിഷയത്തിൽ അവതരണം നടത്തി. 127 പേർ പങ്കെടുത്ത ക്യാമ്പ് 5 മണിയോടുകൂടി സമാപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

You may have missed