തൃശ്ശൂര്‍ ജില്ലാ സാംസ്കാരിക കൂട്ടായ്മ

 

ജില്ലാ കല-സംസ്കാരം ഉപസമിതി കൊടുങ്ങല്ലൂരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവര്‍ത്തകനായ ഉണ്ണിപിക്കാസോ കൊടിക്കൂറ ഉയര്‍ത്തി. നാടന്‍പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ്‌ വര്‍ത്തമാനം പറഞ്ഞും പാട്ടുപാടിയും കൂട്ടായ്മക്ക് തുടക്കമിട്ടു. കലാ സംസ്കാരം സംസ്ഥാനഉപസമിതി ചെയര്‍മാന്‍ ടി വി വേണുഗോപാലന്‍, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, ഇ.ഡി ഡേവിസ്, അഡ്വ.കെ പി രവിപ്രകാശ്‌, ജില്ലാപഞ്ചായത്തംഗം നൌഷാദ് കൈതവളപ്പില്‍, ഒ എ സതീഷ്‌, വി.മനോജ്‌, ഇ.ജിനന്‍, ഡോ.ഷാജു നെല്ലായി, എം എ മണി, കെ എസ് സുധീര്‍, ടി.എ ഷിഹാബുദ്ധീന്‍, പി എ മുഹമ്മദ്‌ റാഫി എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പാട്ട്, ചിത്രംവര, നാടകം, സിനിമ തുടങ്ങിയ മേഖലകളിലെ 130 കലാകാരന്മാര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ