ദുരന്ത ലഘൂകരണ പ്രോട്ടോകോൾ തയ്യാറാക്കണം

0
മുൻ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ ജനപ്രതിനിധികള്‍ക്കായുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പ്രളയവും ദുരന്തവും അപകട രഹിതമായി നേരിടുവാൻ എല്ലാവരെയും ശീലിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് പദ്ധതികള്‍ തയ്യാറാക്കി അടിയന്തിരമായി നടപ്പിലാക്കണമെന്ന് കണ്ണൂർ ജില്ലയിലെ പ്രളയം നേരിട്ട 60 പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലയില്‍ നിര്‍ദ്ദേശം. പ്രളയം വന്നാൽ ജനജീവിതം ചലനമറ്റു പോവുകയാണ്. ഇതിന് പരിഹാരമയാണ് മുൻകരുതൽ എന്ന രീതിയിൽ എത് സമയത്തും പ്രളയത്തെ നേരിടാനുള്ള തയ്യാറെടുപ്പ് ഉണ്ടാക്കേണ്ടത്. ഇതൊരു പ്രോട്ടോകോൾ ആയി മാറണം. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ദുരന്ത നിവാരണ വർക്കിങ്ങ് ഗ്രൂപ്പ് റവന്യു ആരോഗ്യ വകുപ്പുകളുമായി സംയോജിപ്പിച്ച് പുനസംഘടിപ്പിക്കണം. നീർത്തട, വാർഡ്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ പദ്ധതികൾ ഉണ്ടാവണം.
പ്രളയം നേരിട്ട പഞ്ചായത്തുകളിൽ ഫ്ലഡ് മാപ്പിംങ്ങും സൂക്ഷ്മതല വിവര ശേഖരണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്നതിനും തീരുമാനിച്ചു. വെള്ളക്കെട്ട് വന്ന പ്രദേശം, നീരൊഴുക്ക് തടഞ്ഞ നിർമ്മിതികള്‍, ഉരുൾപൊട്ടിയ പ്രദേശങ്ങളുടെ പ്രത്യേകത എന്നിവ പഠനവിധേയമാക്കാനും നിര്‍ദേശമുണ്ടായി. സാങ്കേതിക വിദഗ്ധരും പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും പങ്കെടുത്ത ശിൽപശാല മുൻ സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ വിനോദ് കുമാർ, സി പി ഹരിന്ദ്രൻ, എം സുജിത്ത് തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *