നവോത്ഥാനം സ്ത്രീകളില്‍ ജന്റർ ശില്‍പശാല

0

 

കക്കോടി : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കോടി ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്.ഹാളിൽ വച്ച് ജന്റർ ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതിഅംഗം ഡോ.ടി.കെ.ആനന്ദി “നവോത്ഥാനം സ്ത്രീകളിൽ” എന്ന വിഷയം അവതരിപ്പിച്ച് ശില്‍പശാല ഉദ്ഘാടനം ചെയതു. ലിംഗപദവി തുല്യതയെപ്പററി ജില്ലാ വികസന വിഷയ സമിതി ചെയർമാൻ കെ.അശോകൻ ക്ലാസ് എടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.രാജേന്ദ്രൻ, ജില്ലാപഞ്ചായത്തംഗം താഴത്തയിൽ ജുെെമലത്ത്,പി.എം.കല്യാണിക്കുട്ടി, കെ.ആമിനടീച്ചർ എന്നിവർ സംസാരിച്ചു. സ്ററാൻഡിംങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം.അശോകൻ സ്വാഗതവും സി.എം.കമല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may have missed