നിലമ്പൂർ മേഖലയില്‍ ബാലവേദി പ്രവർത്തക ശിൽപ്പശാല

0

നിലമ്പൂർ മേഖലാ ബാലവേദി പ്രവർത്തക ശിൽപ്പശാല മമ്പാട് ജി.എം.എൽ.പി സ്കൂളിൽ നടന്നു. എൻ കെ മണിയുടെ പാട്ടിനു ശേഷം മേഖലാ പ്രസിഡണ്ട് ഷീജ ടീച്ചർ ബാലവേദി എന്ത് എന്തിന് അവതരണം നടത്തി. ജില്ലാ ബാലവേദി കൺവീനർ ലിനീഷ് ബാലവേദി എങ്ങനെ തുടങ്ങണം, എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താം എന്നത് കളികളിലൂടെ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം സജിൻ നാടകീകരണത്തിന് നേതൃത്വം നൽകി. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യം, അന്ധവിശ്വാസം, മാലിന്യം എന്നീ വിഷയങ്ങളിൽ നാടകം അവതരിപ്പിച്ചു. യുറീക്കയിലെ വിഭവങ്ങൾ എങ്ങനെ പ്രവർത്തനങ്ങളാക്കാമെന്ന് കാണിച്ചുകൊണ്ട് രഘു മാഷ് യുറീക്കയെ പരിചയപ്പെടുത്തി. മമ്പാട്, നിലമ്പൂർ, ചുങ്കത്തറ, അകമ്പാടം, പള്ളിക്കുത്ത്, എടക്കര, വഴിക്കടവ്, പൂക്കോട്ടുംപാടം, കാളികാവ് എന്നിവിടങ്ങളിൽ ചാന്ദ്രദിനത്തിന് മുമ്പ് ബാലവേദി രൂപീകരിക്കാൻ ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *