നെന്മണിക്കര യൂണിറ്റ് വാര്‍ഷികം

0

ശാസ്ത്രസാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൊടകര മേഖലാക്കമ്മിറ്റിയംഗം ശ്രീനാഥിന്റെ ഗൃഹത്തില്‍ നടന്നു. സെക്രട്ടറി സിഗില്‍ ദാസ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ജില്ലാക്കമ്മിറ്റിയംഗം കെ.കെ.അനീഷ് കുമാര്‍ യൂണിറ്റ് രേഖ അവതരിപ്പിച്ചു. നെല്‍വയല്‍ നീര്‍ത്തടനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയമായി ആവശ്യപ്പെട്ടു. ഇരുപതോളം പേര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍ : പ്രസിഡണ്ട് – ആവണി ശിവന്‍, വൈസ് പ്രസിഡണ്ട് – സിഗില്‍ ദാസ്, സെക്രട്ടറി കെ.കെ.ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി – ധനലക്ഷ്മി സുരേഷ്‍ബാബു

Leave a Reply

Your email address will not be published. Required fields are marked *