നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” പ്രകാശനം ചെയ്തു.

0

തൃശ്ശൂർ : സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നു എന്ന് പ്രൊഫ.പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രൊഫ.ടി.പി, കുഞ്ഞിക്കണ്ണൻ രചിച്ച “നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധന് ശേഷം ആധുനിക ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത 2 മഹാത്മാക്കളാണ് ഗാന്ധിയും നെഹ്രുവുമെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ രാജൻ പുസ്തക പരിചയം നടത്തി. സി.ജി.ജയശ്രീ, എം രാഗിണി, ടി.കെ.സത്യൻ എന്നിവർ പ്രസംഗിച്ചു. നെഹ്റുവിനെ പറ്റിയുള്ള കെ.എൻ.ദുർഗ്ഗാദത്തൻ ഭട്ടതിരിപ്പാടിന്റെ ‘കണ്ണുനീർതുള്ളികൾ’ എന്ന കവിത അദ്ദേഹത്തിന്റെ പേരക്കിടാവ് പാർവതി ശങ്കരനാരായണൻ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed