പഞ്ചായത്ത് തല യുറീക്കോത്സവങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി

0
ഒളവണ്ണ പഞ്ചായത്ത് തല യുറീക്കോത്സവം

കോഴിക്കോട്/ ഒളവണ്ണ: കോഴിക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒളവണ്ണ പഞ്ചായത്ത് യുറീക്കോത്സവം മണക്കടവ് കുന്നംകുളങ്ങര എ എൽ പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് പാലാത്തൊടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പി എം വിനോദ് കുമാർ, വാർഡ് മെമ്പർ പി ഷാജി, ആത്മബോധോദയം വായനശാല പ്രസിഡണ്ട് പി എം അനന്തൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡണ്ട് വിൻസന്റ് ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ ടി പി സുധീഷ് സ്വാഗതവും മേഖലാ സെക്രട്ടറി കെ ബാലാജി നന്ദിയും പറഞ്ഞു. നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. മോഹൻ ദാസ് കരംചന്ദ്, അരുൺ, നന്ദ, ഷൈജു പരിയാപുരം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സമാപന പരിപാടിയിൽ വലയസൂര്യഗ്രഹണത്തെ കുറിച്ച് പ്രൊഫ.കെ കെ അബ്ദുള്ള ക്ലാസ്സെടുത്തു.

കോഴിക്കോട്/നന്മണ്ട: ചേളന്നൂർ മേഖലയിൽ നന്മണ്ടയിൽ നടന്ന യുറീക്കോൽസവം അക്കാദമിക് പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അക്ഷയ്, ബിനിൽ, ദിൽരുപ, അഖില, അക്ഷയ, റിഷാന, മുർഷിദ എന്നിവരാണ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇ രാജൻ, യു കെ ഉണ്ണി, യു മൊയ്തീൻ, ടി എം സനീഷ്, കെ പി ദാമോദരൻ, കെ എം ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *