പയ്യോളിയില്‍ പരിഷത്ത് യൂണിറ്റ്

0

കോഴിക്കോട്: പയ്യോളി മുനിസിപ്പാലിറ്റിയില്‍ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. പി എം അഷറഫ് (പ്രസിഡന്റ്), ഷൈബു കെ വി (വൈസ് പ്രസിഡന്റ്) സുരേഷ് കുമാർ എം സി (സെക്രട്ടറി), ലിജേഷ് കെ എൽ (ജോ.സെക്രട്ടറി) എന്നിവർ ഭാരവാഹികളായി ഒന്‍പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിഷ്ണുരാജ്, കെ കെ ദേവൻ, ജിതേഷ് കെ, കളത്തിൽ ഇബ്രാഹിം എന്നിവരാണ് മറ്റ് അംഗങ്ങൾ.
പയ്യോളി ടൗണിൽ എസ്.എൻ.അക്കാദമി ഹാളിൽ നടന്ന രൂപീകരണ യോഗത്തില്‍ ജില്ലാപഠനകേന്ദ്രം കണ്‍വീനര്‍ പി കെ ബാലകൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി ശശിധരൻ മണിയൂർ, വടകര മേഖലാ സെക്രട്ടറി ശ്രീശൻ കെ എന്നിവർ സംസാരിച്ചു. പി എം അഷറഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി ആർ അനിൽ സ്വാഗതവും സുരേഷ് എം സി നന്ദിയും പറഞ്ഞു.
ഡിസംബര്‍ 22 ന് വലയസൂര്യഗ്രഹണത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിക്കാനും വനിതാ ഭാരവാഹികളെ കൂടി ഉൾപ്പെടുത്തി യൂണിറ്റ് വിപുലീകരിക്കാനും തീരുമാനിച്ചു. 25 ന് വൈകുന്നേരം പയ്യോളി ഗവ. സ്ക്കൂൾ ഗ്രൗണ്ടിൽ നക്ഷത്ര നിരീക്ഷണവും വലയസൂര്യഗ്രഹണ ക്ലാസ്സും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *