പരിഷത്ത് ആരോഗ്യജാഥ ഡോ. കെ.പി അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു ‌

0

Jpeg

Jpeg

കോഴിക്കോട് : വാക്‌സിനേഷന്‍ കുട്ടികളുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ആരോഗ്യബോധവല്‍ക്കരണജാഥയുടെ ഉദ്ഘാടനം ഫറോക്കില്‍ നടന്നു. വാക്‌സിനേഷനെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന കുപ്രചരണങ്ങള്‍ തുറന്നു കാണിക്കുന്നതിനും വാക്‌സിനേഷനിലൂടെ മനുഷ്യസമൂഹം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് ആരോഗ്യജാഥ ജില്ലയില്‍ പര്യടനം നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ.കെ മോഹന്‍ദാസ്‌നായര്‍ മുഖ്യാവതരണം നടത്തി. പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ വി.ടി നാസര്‍ സംസാരിച്ചു. പരിഷത്ത് കലാജാഥാംഗങ്ങളുടെ നേതൃത്വത്തില്‍ ലഘുനാടകാവതരണവും നടന്നു. ജില്ലാ ആരോഗ്യവിഷയസമിതി ചെയര്‍മാന്‍ ഡോ.എസ് മിഥുന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ. അശോകന്‍ സ്വാഗതവും എം. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *