പിലിക്കോട്: പിലിക്കോട് ശ്രീ വേങ്ങക്കോട് ഭഗവതീ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് ബദലുൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു. ചൂടാറാപ്പെട്ടി, സോപ്പ്, ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും നിര്‍മാണ പരിശീലനവും പവലിയനെ ശ്രദ്ധേയമാക്കുന്നു. മുൻ എം. എൽ.എ, കെ.കുഞ്ഞിരാമൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ.വി.ചന്ദ്രൻ, പി.ടി.രാജേഷ്, വി.ലീന, ഭരതൻ പിലിക്കോട് എന്നിവര്‍ സംസാരിച്ചു.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- പരിഷത്ത് ബദല്‍ ഉൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു.