പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ചര്‍ച്ച

0

തൃശ്ശൂര്‍: മേഖലയുടെ ആഭിമുഖ്യത്തിൽ പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര നിർവാഹ സമിതി അംഗം അഡ്വ. കെ പി രവി പ്രകാശ് പ്രഭാഷണം നടത്തി. അവതരണത്തിന് ശേഷം ചർച്ചയും നടന്നു.
കേന്ദ്ര സർക്കാറിന്റെ കാർഷിക നയങ്ങൾ കോർപ്പറേറ്റുകൾക്കും വൻകിട രാസവള നിർമ്മാതാക്കൾക്കു മാണ് സാധാരണ കർഷകരേക്കാൾ ഗുണം ചെയ്യുക. കാർഷിക സബ്സിഡികൾ നേരിട്ട് കർഷകർക്ക് ലഭ്യമാക്കണം. ഇന്ത്യയിലും പുറത്തും ഉത്പന്നങ്ങൾക്ക് തുറന്ന വിപണി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും കർഷകരെ അതിന് കെൽപ്പുള്ളവരാക്കുന്ന നടപടികൾ കാണുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷം കർഷകരും ഒരു ഹെക്ടറിൽ താഴെ ഭൂമി കൈവശം വയ്ക്കുന്നവരാണ്. ധനിക ദരിദ്ര അന്തരം അതിവേഗം വർദ്ധിച്ചു വരുന്നതും കർഷകർ ധാരളമായി ആത്മഹത്യ ചെയ്യുന്നതുമായ പ്രവണത കൂടി വരുന്നു. ഗവൺമെന്റ് കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതും സാധാരണ കർഷകരെ അവഗണിക്കുന്നതും മുലമാണിത്.
ഇപ്പോൾ തന്നെ രാജ്യത്ത് വില നിയന്ത്രണം കോർപ്പറേറ്റുകൾക്കാണ്. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ അത് സർക്കാറിന്റെ സകല നിയന്ത്രണങ്ങളേയും നഷ്ടപ്പെടുത്തും. ഓരോ സംസ്ഥാനത്തിനും കാർഷിക സാഹചര്യങ്ങളും കൂലിയും മറ്റുo തികച്ചും വ്യത്യസ്ഥ മാണെന്നിരിക്കേ രാജ്യത്ത് ഒരേ ഉൽപ്പന്ന ങ്ങൾക്ക് എല്ലായിടത്തും ഒരേ വില നൽകും എന്ന് പറയുന്നത് അപ്രായോഗികമാണ്. കർഷകർ രാജ്യത്തുടനീളം ചെറിയ പ്രതിഷേധങ്ങൾ നടത്തുന്നത് പ്രതീക്ഷ ഉയർത്തുന്നുണ്ടെങ്കിലും അതൊരു ദേശീയ പ്രക്ഷേഭമായി മാറുന്നില്ല.
പരിഷത്ത് പോലുള്ള ശാസത്ര സംഘടനകൾക്ക് കർഷകരെ സംഘടിപ്പിക്കുന്ന വിഷയത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനാകും ലഘു ലേഖകളും ചർച്ചകളും ഇതിന് ഊർജം നൽകും. ഇതിലും വലിയ വിപത്തിനെ രാജ്യം തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *