പുത്തൻചിറ യൂണിറ്റ് വാർഷികം

പരിഷത്ത് പുത്തൻചിറ യൂണിറ്റ് വാർഷികം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.െക. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനിതാ മനോജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ജയരാജ് പി.ഡി സ്റ്റീഫൻ ഹോക്കിങ്ങ് അനുശോചന പ്രമേയവും ആമുഖവും അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രസാദ് പി.എസ്. റിപ്പോർട്ടും എന്‍.കെ.ഹരിശ്ചന്ദ്രൻ കണക്കുകളും മേഖലാ കമ്മറ്റി അംഗം പി.എസ്. ശങ്കരൻ സംഘടനാ റിപോർട്ടും അവതരിപ്പിച്ചു. 22 പേർ പങ്കെടുത്ത യോഗത്തിൽ ബിജു അഞ്ചേരി ,സി മുകുന്ദൻ, ആലീസ് തോമസ്, അരുൺ രാജ്, ഡേവിഡ്, എം.കെ. ഹരിലാൽ, രാജശ്രീ, അനിത, മനോജ്, സൗദാമിനി , പീതാoബരൻ തുടങ്ങിയവർ നല്ല രീതിയിൽ ചർച്ചയിൽ പങ്കെടുത്തു. വി.എസ്.അരുൺ രാജ് നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വി.വി.ശിവദാസ് (പ്രസിഡണ്ട്), പി.എസ്. പ്രസാദ് (വൈ.പ്രസി) അനിത മനോജ് (സെക്രട്ടറി), രാജശ്രീ ശശിധരൻ (ജോ. സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. രാജശ്രീ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published.

ജില്ലാവാർത്തകൾ