ബാലുശ്ശേരി മേഖലാ ബാലവേദി പ്രവർത്തക സംഗമം

കോഴിക്കോട്: കണ്ണാടിപ്പൊയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നീറോത്ത് ഗവ.എല്‍.പി സ്കൂളിൽ മേഖല ബാലവേദി പ്രവര്‍ത്തക സംഗമം നടന്നു. ‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി 40 കുട്ടികളും 38 പ്രവർത്തകരും പങ്കെടുത്തു. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പാട്ട്, നിരീക്ഷണം, ഫോൾഡ് സ്കോപ്പ് നിർമാണം, ചാന്ദ്രഗ്രഹണ ക്ലാസ്സുകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളി അധ്യക്ഷത വഹിച്ചു. യു.മൊയ്തീൻ, ശങ്കരൻ നമ്പൂതിരി മാഷ്, പി കെ ശ്രീനി, ബി ബിനിൽ, വിജയ് കെ സാനന്ദൻ എന്നിവർ നേതൃത്വം കൊടുത്തു. മേഖല കൺവീനർ പി കെ അപ്പുസ്വാഗതവും പ്രജീഷ് പി എം നന്ദിയും പറഞ്ഞു.

You may have missed