ബാലോത്സവം
കോഴിക്കോട്: ബാലവേദി നൊച്ചാട് യൂനിറ്റ് ബാലോത്സവം ജൂലൈ 13ന് കുഞ്ഞാലി മുക്കിൽ നടന്നു. 63 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
ശാസ്ത്രകേരളം യുറീക്ക അടിസ്ഥാനത്തിൽ കുട്ടികൾക്ക് വെവ്വേറെ അറിവുത്സവം സംഘടിപ്പിച്ചു.ഷാനി മാഷും ശ്രീജ ടീച്ചറും പരിപാടി നയിച്ചു. ബിനിൽ ബാലുശ്ശേരി കുട്ടികൾക്ക് ഫോൾഡ് സ്കോപ്പ് പരിചയപ്പെടുത്തി. കെ .ടി.ജോർജ് മാസ്റ്റർ “മാനത്തെ അറിയാം” പരിപാടി അവതരിപ്പിച്ചു.