ഭൗമമണിക്കൂർ സന്ദേശജാഥ

കോലഴി: ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഴിയിൽ വച്ച് ഭൗമമണിക്കൂർ സന്ദേശജാഥ സംഘടിപ്പിച്ചു. മാർച്ച് 24ന് ശനിയാഴ്ച 8.30 മുതൽ 9.30 വരെയുള്ള ഭൗമമണിക്കൂർ ആചരണത്തിൽ ലൈറ്റുകളും ഫാനുകളൂം എ.സി, ഫ്രിഡ്ജ് മുതലായവയും ഓഫാക്കി വൈദ്യുതോപയോഗം കുറച്ച് സഹകരിക്കണമെന്ന് നാട്ടുകാരോട് അഭ്യർത്ഥിച്ചായിരുന്നു ജാഥ. മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ, സെക്രട്ടറി സോമൻ കാര്യാട്ട്, എം.ഇ.രാജൻ, ഡോ.വി.എം.ഇക്ബാൽ, ഡോ.എസ്.എൻ.പോറ്റി, ടി.വി.രവീന്ദ്രൻ, എം.വി.അറുമുഖൻ, സി.ബാലചന്ദ്രൻ, വി.എൽ.സാവിത്രി, എം.എൻ ലീലാമ്മ, ജയശ്രീ, കെ.ബി.മധുസൂദനൻ, എം.കെ.മനോജ്, പി.അജിതൻ, സി.എ.കൃഷ്ണൻ, രജത് മോഹൻ, അംബിക സോമൻ, ടി.സത്യനാരായണന്‍എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ