മലപ്പുറം ജില്ലാ സമ്മേളനം

0

മലപ്പുറം ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിലായി കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്നു. മാറുന്ന കാലാവസ്ഥയിൽ ഭൂപ്രകൃതിയുടേയും ഭൂവിനിയോഗത്തിന്റേയും പ്രാധാന്യം എന്ന വിഷയം അവതരിപ്പിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡോ.അഭിലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാപ്രസിഡന്റ് വി.വി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഡോ.പി.മുഹമ്മദ് ഷാഫി, എം.എം.സചീന്ദ്രൻ, യു.കലാനാഥൻ, അബ്ദുൾ കബീർ എന്നിവർ സന്നിഹിതരായി. സ്വാഗതസംഘം വൈസ് ചെയർമാൻ ഒ.സഹദേവൻ സ്വാഗതവും സുനിൽ സി.എൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ആർ.പ്രമോദ് പ്രവർത്തനറിപ്പോർട്ടും ജില്ലാ ട്രഷറർ സുധീർ.പി വരവ്-ചെലവ് കണക്കും അബ്ദുൾ ജലീൽ പി പി സി റിപ്പോർട്ടും അതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ സംഘടനാരേഖ അവതരിപ്പിച്ചു. വൈകീട്ട് കോട്ടക്കൽ പെണ്ണരങ്ങിന്റെ പെണ്ണടയാളം, സജിൻ.പി യുടെ ഏകപാത്രനാടകം മതിൽമൂലകാളൻ എന്നിവ അരങ്ങേറി. ഞായറാഴ്ച രാവിലെ 9 മണിക്ക് ദേശീയത മതേതരത്വം ജനാധിപത്യം എന്ന വിഷയത്തിൽ ഡോ.രാജാഹരിപ്രസാദ് പ്രഭാഷണം നടത്തി. രണ്ടുദിവസത്തെ സമ്മേളനത്തിൽ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ള ഇരുന്നൂറ് പ്രതിനിധികള്‍ പങ്കെടുത്തു.
ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ ഭാരവാഹികളായി വി.വിനോദ് (പ്രസിഡന്റ്), സുനില്‍ സി.എന്‍ (സെക്രട്ടറി), അബ്ദുള്‍ ജലീല്‍ മീമ്പറ്റ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ : സാജിദ.പി, ജയ്സോമനാഥന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.അംബുജം, ശരത്.പി (ജോ.സെക്രട്ടറിമാര്‍), കെ.കെ.രവീന്ദ്രന്‍ (പിപിസി). 35 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *