മഴക്കാല പൂർവ്വ  ശുചീകരണ കാമ്പയിന്‍

മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിന്‍

കാസർഗോഡ്: തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ 12 യൂണിറ്റുകളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ഒരു മിനുറ്റ് ദൈർഘ്യമുള്ള 30 വീഡിയോകൾ, വിവിധ യൂണിറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.
മേഖലാ പ്രസിഡണ്ട് എം കെ വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ ഡോ. മഥുൻ സിദ്ധാർത്ഥ് പരിപാടി ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതിയംഗം എ എം ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പ്രേമരാജൻ മാസ്റ്റർ, ബാലവേദി മേഖലാ കൺവീനർ സുകുമാരൻ ഈയക്കാട്, മേഖലാ സെക്രട്ടറി ബിനേഷ് മുഴക്കോം എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *