കർഷക സമരത്തിന് ഐക്യദാർഢ്യം

0

കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തി.

കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തുന്നു.

ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വേറിട്ട സമരവുമായി കുട്ടനാട് മേഖല. കാവാലത്തെ പമ്പയാറ്റിൽ കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തി. പ്രതീകാത്മക പ്രതിഷേധ ജലശയന സമരവും അതിനോടനുബന്ധിച്ച് നടന്ന വെബിനാറും കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ഓൺലൈനായി ഉത്ഘാടനം ചെയ്തു.
പുതിയ ജനദ്രോഹ കാർഷിക നിയമം നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ഓരോത്തരുടേയും കടമയാണന്ന്‌ എം എൽ എ പറഞ്ഞു. മേഖലാ പ്രസിഡണ്ട് കെ സുരേഷ് കുമാർ കൈനകരി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ പി അരവിന്ദകുമാർ സ്വാഗതം പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജീൻസിജോളി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി വിശ്വംഭരൻ, കൈനകരി പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ്, രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് ആർ.രാജേന്ദ്ര കുമാർ, നെടുമുടി പഞ്ചായത്ത് മെമ്പർ പി കെ വിനോദ്, കർഷകത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗം നേതാവ് എ ഡി കുഞ്ഞച്ചൻ, കർഷക സംഘം ജില്ലാ ജോ. സെക്രട്ടറി പി വി രാമഭദ്രൻ, മാദ്ധ്യമ പ്രവർത്തകൻ എം ജയചന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോസഫ്‌ ചാക്കോ, ഏരിയാ സെക്രട്ടറിഅഗസ്റ്റിൻ ജോസ്, രാമരാജപുരം പാടശേഖരസമിതി സെക്രട്ടറി പ്രൊഫ. ഏ ജെ ചാക്കോ, ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം, തളിപറമ്പ് മേഖലാ സെക്രട്ടറി സത്യനാരായണൻ, മേഖലാ ട്രഷറർ ബി ജയകുമാർ, രാജ് മോഹൻ, എം എ ജോസഫ് എന്നിവർ സംസാരിച്ചു. ടി മനു ചെയർമാനും കെ സജി കൺവീനറുമായ സംഘാടക സമിതി നേതൃത്വം നൽകിയ പരിപാടിക്ക് ആർ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *