മഴവില്ല് പദ്ധതിക്ക് തുടക്കമാകുന്നു

0

പാലക്കാട്: കേരള സംസ്ഥാന ഇന്നവേഷൻ കൌൺസിലിന്റെ നേൃത്വത്തത്തിൽ നടക്കുന്ന ‘മഞ്ചാടി’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടർച്ചയായി ശാസ്ത്രവിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിന് ആവിഷ്കരിച്ചിട്ടുള്ള മഴവില്ല് പദ്ധതിയുടെ നടത്തിപ്പിന് ഐ.ആർ.ടി.സിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, KFRI തൃശൂർ എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ. മഴവിൽ ശാസ്ത്രകേന്ദ്രത്തിന് സമീപത്തുള്ള മൂന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളെയാണ് പ്രത്യേക വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന മൂന്ന് ആനിമേറ്റർമാർ ഐ.ആർ.ടി.സിയിൽ ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *