മാടായി മേഖലാ സമ്മേളനം

0

mekhala-madayi

മാടായി : മാടായി മേഖലാ സമ്മേളനം ഫെബ്രുവരി 25, 26 തിയ്യതികളിൽ ചെറുതാഴം പഞ്ചായത്തിലെ കൊവ്വൽ യൂണിറ്റിൽ നടന്നു. 25 ന് വൈകുന്നേരം 6 മണിക്ക് അമ്പലം റോഡിൽ നടന്ന പൊതുസമ്മേളനം സ്വാഗതസംഘം ചെയർമാൻ സി.എം.വേണുഗോപാലന്റെ അധ്യക്ഷതയിൽ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.പി.ഹരീന്ദ്രൻ മാസ്റ്റർ “യുക്തിബോധവും കേരളീയ സമൂഹവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 26 ന് കൊവ്വൽ എ.കെ.ജി വായനശാലയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ.എൻ.കെ.ഗോവിന്ദൻ സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രവീന്ദ്രൻ തിടിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.രാജീവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശാസ്ത്രം 21-ാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ അവതരിപ്പിച്ച ക്ലാസ് ശ്രദ്ധേയമായി. 12 യൂണിറ്റുകളിൽ നിന്നായി 10 സ്ത്രീകൾ ഉൾപ്പെടെ 61 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പി.വി.പ്രസാദ് പ്രസിഡന്റും കെ.സുനന്ദ് സെക്രട്ടറിയായും 15 അംഗ മേഖലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിന് സി.എം.വേണുഗോപാലൻ ചെയർമാനും കെ.എം.മോഹൻകുമാർ കൺവീനറും ആയ സംഘാടകസമിതി നേതൃത്വം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ പങ്കാളിയാവുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *