മുള്ളന്‍കൊല്ലി ജനോത്സവം

മുള്ളന്‍കൊല്ലി : കബനിഗിരി ശ്രുതി ഗ്രന്ഥശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ പ്രത്യേക പരിപാടിയായ ജനോത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശം നല്കിക്കൊണ്ട് ജനങ്ങളുടെ ഉത്സവമായാണ് ജനോത്സവം നടത്തിയത്. ഉത്സവത്തിനെത്തിയ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് കസേരകളി, നാടൻപാട്ട്, വഞ്ചിപ്പാട്ട്, കോൽക്കളി, സംഗീതശില്പം, സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസ്, അഭിമുഖങ്ങൾ, ക്വിസ്, ശാസ്ത്രമാജിക് തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിശന്നിട്ട് അരി മോഷ്ടിച്ച മധുവിനെ തല്ലിക്കൊന്ന സമൂഹത്തെ തുറന്നുകാട്ടിയ ലഘുനാടകം യാത്രാമൊഴി ഉത്സവപങ്കാളികളുടെ കണ്ണുകൾ നനയിച്ചു.ജനോത്സവത്തിന് അനുബന്ധമായി കബനിഗിരി വാർഡിലെ എല്ലാ അയൽകൂട്ടങ്ങളിലും കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ്സുകളെടുത്തു. കബനിഗിരി, മരക്കടവ് എന്നീ ടൗണുകളിൽ വീഡിയോ ക്ലാസ്, വരക്കൂട്ടം, ഭവന സന്ദർശനം, പരിഷത്ത് ഉല്പന്ന പ്രദർശനം എന്നിങ്ങനെ വ്യത്യസ്തത നിറഞ്ഞ പരിപാടികൾ ജനോത്സവത്തിന്റെ ജനകീയത വര്‍ധിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തു കൊണ്ടാണ് ജനോത്സവം ആരംഭിച്ചത്. മുള്ളൻകൊല്ലി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗo പി.എ.പ്രകാശൻ അധ്യക്ഷനായിരുന്നു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബു മുഖ്യസന്ദേശം നല്കി. മരക്കടവ് വാർഡ് പ്രതിനിധി പി.വി സെബാസ്റ്റ്യൻ, വി.എസ്.ചാക്കോ മാസ്റ്റർ, പി.സി.മാത്യൂ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. കലാ പരിപാടികൾക്ക് പരിഷത്ത് കലാ കൺവീനര്‍മാരായ എ.സി.മാത്യൂസ്, ഓ.കെ.പീറ്റർ എന്നിവർ നേതൃത്വം നല്കി. ഗ്രന്ഥശാല പ്രസിഡണ്ട് പി.റ്റി.പ്രകാശൻ സ്വാഗതവും ജനോത്സവം കൺവീനർ എം.എം.ടോമി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ