യുറീക്കാ ചിത്രോത്സവം 2019

ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവത്തില്‍ പി വി ദിവാകരൻ മാസ്റ്റർ സംസാരിക്കുന്നു.

കണ്ണൂര്‍: ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവം 2019 സമാപിച്ചു. യുറീക്കയുടെ അമ്പതാം വാർഷികം, ശിശു ദിനം എന്നിവയോടനുബന്ധിച്ച് യുറീക്ക ബാലവേദികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് എല്‍പി, യുപി, എച്ച്എസ് തലങ്ങളിൽ നടത്തിയ മേഖലാതല ചിത്രോത്സവം പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ വി സന്തോഷ്, കെ വി പ്രേമരാജൻ, കെ എൻ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ബാലവേദി മേഖലാ കൺവീനർ ബിജു.ആന്റണി സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പെൻസിൽ ഡ്രോയിംഗ് മത്സരത്തിന് കെ.വി. പ്രേമരാജൻ മാസ്റ്റർ നേതൃത്വം നല്‍കി. കെ മോഹനൻ സ്വാഗതവും ടി പ്രസാദ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *