യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

0

കോഴിക്കോട്

കോഴിക്കോട് : സ്വന്തം ജീവിതം ശാസ്‌ത്രഗവേഷണങ്ങള്‍ക്കായി സമര്‍പ്പിച്ച നൊബേല്‍സമ്മാന ജേതാവും പ്രഗത്ഭ ശാസ്‌ത്രജ്ഞയുമായിരുന്ന മാഡംക്യൂറിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്ന കുട്ടികള്‍ക്കുള്ള ശാസ്‌ത്രമാസികകളായ `യുറീക്ക’, `ശാസ്‌ത്രകേരളം’ എന്നിവയുടെ പ്രത്യേക പതിപ്പുകള്‍ കോഴിക്കോട്‌ ബി.ഇ.എം. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സര്‍വിശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട്‌ ഓഫീസര്‍ എം.ജയകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു. ഹെഡ്‌മിസ്‌ട്രസ്‌ വത്സല ജോണ്‍ അധ്യക്ഷത വഹിച്ചു. മാസികാ എഡിറ്റര്‍ സി.എം.മുരളീധരന്‍ പ്രത്യേക പതിപ്പ്‌ പരിചയപ്പെടുത്തി സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പ്രസിഡണ്ട്‌ അശോകന്‍ ഇളവനി, സ്‌കൂള്‍ അധ്യാപകനായ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം

യൂറിക്ക -ശാസ്ത്ര കേരളം മദാം ക്യൂറി പതിപ്പിന്റെ സംസ്ഥാന തല പ്രകാശനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്നു.കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. മേയർ എ.ഡി.രാഖി രവികുമാർ അധ്യക്ഷ ആയിരുന്നു. ഹെഡ്മാസ്ററുo പ്രിൻസിപ്പലും ചേർന്ന് മാസിക സ്വീകരിച്ചു. മാസികയെ പരിചയപ്പെടുത്തി കൊണ്ട് യുറീക്ക മാനേജിംഗ് എഡിറ്റര്‍ വിജയകുമാർ സംസാരിച്ചു. പി.റ്റി.എ പ്രസിഡന്റ് സന്നിഹിതനായിരുന്നു. ജില്ല പ്രസിഡന്റ് സന്തോഷ് ഏറത്ത് സ്വാഗതവും തിരുവനന്തപുരം മേഖല സെക്രട്ടറി നന്ദിയും പറഞ്ഞു

 

എറണാകുളം

യുറീക്ക സ്പെഷ്യൽ മാസിക ഉദ്ഘാടനം എറണാകുളം മേഖലയിലെ GHS തെങ്ങോടില്‍ നടന്നു. ഹെ‍ഡ്മിസ്ട്രസ്സ് റിനി മേരി സ്കൂൾ ലീഡർ ജൂണക്ക് നൽകി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ജയചന്ദ്രൻ സ്കൂളിലെമുഴുവൻ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ യൂറിക്കയും, സ്പെഷ്യൽ ശാസ്ത്രകേരളം മാസികയും സ്പോൺസർ ചെയ്തു. രഞ്ജു ചാലി, കൗണ്‍സിലര്‍ എൽദോ കെ. മാത്യു, യൂണിറ്റു സെക്രട്ടറി എൽദോമോന്‍ തുടങ്ങിയവർ പങ്കെടുത്തു.

മുളന്തുരുത്തി

മുളന്തുരുത്തി : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിൽ മാസിക കാമ്പയിന് തുടക്കമായി. തുരുത്തിക്കര ആയുർവേദ കവലയിൽ വച്ച് മുളന്തുരുത്ത ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു യൂണിറ്റ് മാസിക കൺവീനർ എം.കെ.അനിൽകുമാറിൽ നിന്നും ശാസ്ത്രഗതി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി കൊണ്ട് ഉദ്ഘാടനം ചെയ്തു. മാസിക കാമ്പയിന് ശാസ്ത്രഗതി മാനേജിംങ് എഡിറ്റർ പി.എ.തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി എം.കെ.മുരുകേശൻ, പ്രസിഡന്റ് കെ.എം. പ്രകാശൻ, വൈസ് പ്രസിഡന്റ് സ്നേഹ എ.എസ്, ജോയിന്റ് സെക്രട്ടറി അരുൺ കെ.ജി, യുവസമിതി സെക്രട്ടറി ജിബിൻ ടി, പ്രസിഡന്റ് ജിതിൻ ഗോപി, മഞ്ജു അനിൽകുമാർ, ചിന്നു വി.ആർ എന്നിവർ നേതൃത്വം നൽകി.

സുല്‍ത്താന്‍ ബത്തേരി

 

സു.ബത്തേരി : ഓഗസ്റ്റ് ഒൻപതിന് ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ ബത്തേരി മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ. സഹദേവൻ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ മുരളിക്കും വിദ്യാർഥികൾക്കും മാസിക നൽകി പ്രകാശനം ചെയ്തു. വി.എൻ.ഷാജി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എ.കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ആശംസ അർപ്പിച്ചു. സെൻറ് മേരീസ് കോളേജ് രസതന്ത്രം അസിസ്റ്റന്റ് പ്രൊഫെസർ ഡോ.ജോർജ്‌മാത്യു ശാസ്ത്രക്ലാസ് നയിച്ചു. ഹയർ സെക്കണ്ടറി സയൻസ്, ഹൈസ്‌കൂൾ സയൻസ് ക്ലബ് അംഗങ്ങളും അടക്കം നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.ആർ മധുസൂദനൻ നന്ദി പറഞ്ഞു.

കാസര്‍കോഡ്

കാസര്‍ഗോഡ് : ശാസ്ത്രകേരളം സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിൽ നടന്നു. ശാസ്ത്രകേരളം പത്രാധിപസമിതിയംഗം പ്രൊഫ.എം.ഗോപാലൻ സ്കൂൾ ലീഡർക്ക് സ്പെഷ്യൽ പതിപ്പ് നൽകി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ശാസ്ത്രകേരളം മാസികയെക്കുറിച്ചും മാഡം ക്യൂറിയെക്കുറിച്ചും ഗോപാലൻ വിശദമായി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *