പള്ളം : ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളം യൂണിറ്റ് ഉദ്ഘാടനം കേന്ദ്രനിർവ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേൽ നിര്‍വഹിച്ചു. എം.എഫ്.ഹുസൈൻ മുതൽ കുരീപ്പുഴ ശ്രീകുമാർ വരെ എഴുത്തുകാരും കലാകാരന്മാരും നേരിട്ട പീഡനങ്ങൾ നമ്മുടെ സാംസ്കാരിക മേഖലയിൽ ഇരുൾ വീഴുന്നതിന്റെ ലക്ഷണമാണ്. ഇത് സാംസ്കാരിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. സ്ത്രീകൾക്ക് എതിരായ ആൺകോയ്മാബോധത്തേയും ന്യൂനപക്ഷ മതത്തിനെതിരേ ഭൂരിപക്ഷത്തിന്റെ അധിനിവേശത്തേയും ദലിതർക്കെതിരെ സവർണ്ണരുടെ ചൂഷണത്തേയും നവീകരണത്തിനെതിരേ പുരാതന വിശ്വാസങ്ങളുടെ ആധിപത്യത്തേയും ഏകോപിപ്പിക്കുന്ന വർഗ്ഗീയ ശക്തികൾ ഒന്ന് തന്നെയാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ വെല്ല് വിളിക്കുകയാണ്. ഇരുണ്ട കാലത്തെ കല എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടകൻ പറഞ്ഞു.
തരിശ്ശായിക്കിടക്കുന്ന പൊലികക്കൊടി പാടശ്ശേഖത്തിൽ കൃഷിയിറക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുക, പള്ളം പ്രദേശത്ത് നൂറ് പേരെ പരിഷത്തിൽ അംഗങ്ങളാക്കുക എന്നീ തീരുമാനങ്ങൾ എടുത്തു. സുജല ടീച്ചർ പ്രസിഡണ്ടായും ടി.എസ് വിജയകുമാർ സെക്രട്ടറിയായും യൂണിറ്റ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.സാലിഫ് കുമാർ അധ്യക്ഷനായി. ടി.എസ് വിജയകുമാർ, പി.വി.പുഷ്പൻ, സുജല ടീച്ചർ, ഇന്ദു ടീച്ചർ, വിജു കെ.എൻ, പി.ജി.പദ്മനാഭൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *