യൂണിറ്റ് വാർഷികങ്ങള്‍
വേളൂക്കര

തൃശൂര്‍: യൂണിറ്റ് വാർഷികം വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിരാ തിലകൻ ഉദ്ഘാടനം ചെയ്തു.
ഡി ലിയോൺ അദ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് നിമിൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി എസ് ജയരാജ് സ്വാഗതം ആശംസിച്ചു. ജില്ലാ ട്രഷറർ ടി എ ഷിഹാബുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വെടിവച്ചാൻകോവിൽ

തിരുവനന്തപുരം: നേമം മേഖലയിലെ വെടിവച്ചാൻ കോവിൽ യൂണിറ്റ് വാർഷികം മാര്‍ച്ച് ഒന്നിന് മുടവൂർപ്പാറ പാർപ്പിടത്തിൽ വച്ച് നടന്നു.
പള്ളിച്ചൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അംബികാദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയുടെ റിപ്പോർട്ട് കണക്ക് എന്നിവയെ തുടർന്ന് മേഖല സെക്രട്ടറി വേണുതോട്ടും കര സംഘടനാ രേഖ അവതരിപ്പിച്ചു.നിർവാഹക സമിതി അംഗം കെ ജി ഹരികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എസ് എൽ സുനിൽ കുമാർ ഉൾപ്പെടെ 32 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ആർ ചെന്താമരാക്ഷൻ പ്രസിഡൻ്റും കെ ജി ശ്രീകുമാർ സെക്രട്ടറിയുമായി പുതിയ യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു.