ലിംഗതുല്യത ശില്പശാല

0

കാസര്‍ഗോഡ് – സ്ത്രീസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലിംഗതുല്യതാ കരട് നയം അവതരണവും ശില്പശാലയും പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് മെംബര്‍ സുബൈദ.പി.സി. ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണന്‍, ഇന്ദിര, ബി.വി.വേലായുധന്‍, ബിന്ദു.ടി, കുമാരന്‍.കെ, ശ്രീജ.കെ, ടി.വി.കുരിയന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, ടി.രാമകൃഷ്ണന്‍, മുസ്തഫ പാറപ്പള്ളി, ടി.വി.സുരേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.ശാന്തകുമാരി (ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം) വികസനത്തിലെ ലിംഗനീതി എന്ന വിഷയത്തില്‍ ആമുഖാവതരണം നടത്തി. ജെന്റര്‍ റിസോഴ്സ്സെന്റര്‍ കോഓഡിനേറ്റര്‍ ശില്പ.കെ കരട് നയരേഖ അവതരിപ്പിച്ചു. അവതരണത്തിനുശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും ക്രോഡീകരണവും നടന്നു.ശില്പശാലയില്‍ 377 പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *