ലൂക്ക: സയന്‍സ് ക്വിസ് തുടങ്ങി

0

തൃശൂര്‍: ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമാണ് 2019. ഇതിനോടനുബന്ധിച്ച് ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ ഓൺലൈൻ സയൻസ് ക്വിസ്‌ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) ഓൺലൈൻ സയൻസ് പോർട്ടലാണ് ലൂക്ക. കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ഈ ക്വിസ് സാദ്ധ്യമാക്കിയിരിക്കുന്നത്.
ക്വിസിന്റെ ആദ്യഘട്ടത്തിൽ ആർക്കും പങ്കെടുക്കാം, മറ്റുള്ളവരുടെ സഹായം തേടാം. ഇന്റർനെറ്റിന്റെ സഹായവും ആകാം. ഇരുപത്‌ ചോദ്യങ്ങളിൽ പത്തെണ്ണം ശരിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ ഒക്ടോബറിൽ നടക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഇതിൽ ഓരോ ജില്ലയിൽ നിന്നും 100 പേർക്ക് വീതം അവസാന റൗണ്ടിൽ പങ്കെടുക്കാം. അതിലെ വിജയികൾക്ക് മെൻദലീവ് മെഡൽ, സർട്ടിഫിക്കറ്റ്, പുസ്തകങ്ങള്‍ എന്നിവക്കു പുറമേ ഗവേഷകരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. വിശദ വിവരങ്ങൾക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തിൽ ബന്ധപ്പെടുക.
രസകരമായ ചോദ്യങ്ങൾ, പുത്തനറിവുകൾ, ഒന്നാന്തരം സമ്മാനങ്ങൾ, നല്ല അവസരങ്ങൾ എല്ലാം നിങ്ങൾക്കായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *