ലോകവനിതാ ദിനാഘോഷം – വര്‍ക്കല മേഖല

0

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരീഷ ത്ത് വർക്കല മേഖല (തിരുവനന്തപുരം ജില്ല)  മാർച്ച് 10-ാം തീയ്യതി 4.30 ന് ശ്രീ നാരായണപുരം യു പി എസ് ന്റെ മുൻപിൽ വച്ച് വനിതാ ദിനാഘോഷം നടത്തി. പരീഷത്ത് പ്രവർത്തകര്‍ക്കൊപ്പം ഹരിത കർമ്മസേനയിലെ അംഗങ്ങളും ഒത്ത് ചേർന്നു. ശ്രീ. സുധർമ്മണിയുടെ അധ്യക്ഷതയിൽ ബേബി സുലേഖ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ശ്രീമതി. പ്രിയദർശിനി വിഷയo അവതരിപ്പിച്ച് ഉൽഘാടനം ചെയ്ത് സo സാരിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു. മേഖലയുടെ ഉപഹാരം മുൻ മേഖലാ പ്രസിഡന്റ് ശ്രീമതി ശോഭനാ ഭാസ് അംഗങ്ങൾക്ക് നൽകി. തുടർന്ന് തെറ്റിക്കുളം ബാലവേദിയുടെ കൂട്ടുകാർ നൃത്തശില്പം അവതരിപ്പിച്ചു. അവർക്ക് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ മേഖലാ സെക്രട്ടറി എം. ആർ. വിമൽ കുമാർ, വർക്കല യൂണിറ്റ് സെക്രട്ടറി പി.എം. വിമൽ കുമാർ, വിവിധ യുണിറ്റിലെ ഭാരവാഹികൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു. ശ്രി നാരായണപുരം യൂണി റ്റ് സെക്രട്ടറിപ്രതീഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *