വയനാട് ജില്ലാ സമ്മേളനം

0

പരിഷത്തിന്റെ മുപ്പത്തി എട്ടാം വയനാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാൽ മിൽക്ക് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്രനിർവാഹകസമിതി അംഗം ഡോ ബി എസ് ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ആർ മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി അനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ഒന്നാം ദിവസം രാത്രി സി എസ് ജിത്ത്, റഫീഖ് ഇബ്രാഹിം എന്നിവർ നയിച്ച ഓപ്പൺ ഫോറം ഉണ്ടായിരുന്നു. രണ്ടാം ദിവസം രാവിലെ 11 മണിക്ക് ശാസ്ത്രജ്ഞൻ ഡോ.എ.ബിജുകുമാർ ആരാണ് ഭാരതീയർ, ജീനുകൾ പറയുന്ന കഥ എന്ന വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര പ്രഭാഷണം നടത്തി.
സമ്മേളനത്തിന്റെ അനുബന്ധമായി മൂപ്പൈനാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളകളും എന്ന വിഷയത്തിൽ സെമിനാര്‍സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന ഉദ്‌ഘാടനം ചെയ്തു. ഡോ തോമസ് തേവര വിഷയാവതരണം നടത്തി. പ്രമോദ് കടലി. പി.ഓ.തോമസ്, കെ.ശിവദാസൻ ജോസഫ് ജോൺ, എം.കെ.ദേവസ്യ, പി.ആർ.മധുസൂദനൻ, ടി.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സമ്മേളന വിജയത്തിനായി പി.ഹരിഹരൻ ചെയർമാനും, കെ.വി.അനീഷ് വൈസ് ചെയർമാനും, ജോളി സ്കറിയ ജനറൽ കൺവീനറും, ചന്ദ്രൻ ടി.വി ജോയിന്റ് കൺവീനറും, ജ്യോതി ബസു ട്രഷററുമായുള്ള സ്വാഗത സംഘമാണ് പ്രവര്‍ത്തിച്ചത്.
പുതിയ ഭാരവാഹികൾ ആയി മാഗി വിൻസന്റ് (പ്രസിഡന്റ്), വി.പി.ബാലചന്ദ്രൻ, എസ് യമുന (വൈസ് പ്രസിഡന്റ്മാർ), എം.കെ.ദേവസ്യ (സെക്രട്ടറി), എം എം ടോമി, പി കുഞ്ഞികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), പി അനിൽകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാറിൽ കേരള സർവകലാശാല അക്ക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസർ ഡോക്ടർ എ ബിജു കുമാർ വിഷയാവതരണം നടത്തി. സുമ വിഷ്ണുദാസ്, പി.ഹരിദാസൻ, പി.വി.സന്തോഷ്‌, കെ.കെ.രാമകൃഷ്ണൻ, അഭിജിത്, ഹൃദ്യ രേവതി, എൻ സത്യനന്ദൻ, ടി.പി സന്തോഷ്‌ തുടങ്ങിയവർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed