കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ലൈബ്രറി പ്രവർത്തകരുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും നേതൃത്യത്തിൽ പരിസര കോർണർ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ലൈബ്രററി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. സമ്മേളന അനു ബന്ധപരിപാടി ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ പരിസര കോർണർ കിറ്റ് ലൈബ്രറികൾക്ക് വിതരണം ചെയതു. ശാസത്രകേരളം പത്രാധിപർ ഒ.എം ശങ്കരൻ അധ്യക്ഷനായിരുന്നു. സ്പോണ്‍സർഷിപ്പിലൂടെയാണ് കിറ്റുകൾ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, പി.കെ.ബൈജു, ടി ഗംഗാധരൻ, കെ.വിനോദ് കുമാർ,, ബി.ജി.വി.എസ്. പ്രവർത്തക അരുന്ധതി, എന്നിവർ പ്രസംഗിച്ചു. സി.പി ഹരിന്ദ്രൻ സ്വാഗതവും എം.ദിവാകരൻ നന്ദിയും പറഞ്ഞു ഹിമാചൽ പ്രദേശ് ശാസ്ത്ര പ്രവർത്തകരുടെ കലാ പരിപാടികളും ഉണ്ടായിരുന്നു. 300 വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- വായനശാലകളിൽ പരിസര കോർണർ വരുന്നു